ഈ ഉൽപ്പന്നത്തെ കുറിച്ചു അന്വെഷിക്കാൻ താൽപര്യപ്പെട്ട എവർക്കും നന്ദി
നാട്ടിലെ മാലിന്യ പ്രശ്നത്തിൻറ്റെ പ്രധാന ഉറവിടം വീടുകൾ തന്നെയാണ് .മാലിന്യ സംസ്കരിക്കുന്നതിന് നല്ല ഉത്പന്നങ്ങൾ കൊടുത്തു, ഉറവിടങ്ങളിൽ മാലിന്യ സംസ്ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ഉൽപന്നതിനുള്ളത്
മാലിന്യം സ്വന്തം വീട്ടിൽ സംസ്കരിക്കാൻ താൽപര്യപെടുന്ന പലരെയും അകറ്റി നിർത്തുന്ന ഘടക്കങ്ങൾ ആണ് ഇന്ന് സര്ക്കാർ സബ്സിഡിയോട് ക്കുടി ഇറങ്ങുന്ന പ്ലാൻറ്റുകളിൽ നിന്നും 24 X 7 വരുന്ന ,ദുർഗന്ധം ,ഈച്ച ,പുഴു കൊതുകിൻറ്റെ ശല്യം .
ഈ പ്രശ്നങ്ങൾക്ക് വ്വക്തമായ പരിഹാരം ,,ഉപയോഗിക്കൻ ഉള്ള ലാളിത്യം, ഇടുന്ന മാലിന്യത്തെ കുറിച്ചു പിന്നെ ഒരു അവലാതിയും ഉണ്ടാവരുത് ,10 തൊട്ട് 25 വർഷം കാലാവധി ,തുടങ്ങിയ കാര്യങ്ങൾക്ക് ആണ് പുതിയ മോഡൽ പ്ലീറ്റഡ് ഡോം ബയോഗ്യാസ് പ്ലാൻറ്റ് പ്രഥമ പരിഗണന നല്കിയിരിക്കുന്നത് .
പ്ലാൻറ്റിൻറ്റെ ലക്ഷ്യം എന്താണ് ?
ഈ പുതിയ മോഡൽ ബയോഗ്യാസ് പ്ലാൻറ്റിൻറ്റെ ലക്ഷ്യം വളരെ ലളിതം .സ്ഥല പരിമിതിയുടെ പേരിൽ, ഒര് നഗരവാസിക്ക് സ്വന്തം വീട്ടിൽ ഉത്പാദിക്കപ്പെടുന്ന ജൈവ മാലിന്യം ,നഗരത്തിലേക്ക് വലിച്ചെറിയാതെ , സ്വന്തം വീട്ടിൽ വച്ചു തന്നെ ,സംസ്കരിക്കാൻ സാധിക്കുകയും ,എന്നാൽ അത് കോണ്ട് യാതോര് രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാവുകയും ചെയ്യരുത്.
അത് മാത്രമല്ല പ്രതിമാസം ഈ വ്യക്തിക്ക് ബയോഗ്യാസ് പ്ലാൻറ്റിൽ നിന്നും കുറഞ്ഞത് ഒരു 1000 രൂപയ്ക്ക് ഉള്ള ഗ്യാസും ,വളവും ,മുടങ്ങാതെ ,10 തൊട്ട് ഒരു 25 വർഷം വരെ ലഭിക്കുകയും ചെയ്യുബോൾ,
നൈസർഗ്ഗികമായി ഇത് എല്ലാ വീടുകളിലും എത്തിപ്പെടുകയും ,
അത് വഴി നഗരങ്ങളിൽ വന്നടിയുന്ന ചീയ്യുന്ന മാലിന്യം എന്ന ദുരിതത്തിന് വളരെ പ്രായോഗികമായ,
ഇലയ്ക്കും മുള്ളിന്നും കേടില്ലാതെ ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുക .
നന്ദി .