logo

logo

ബയോഗ്യാസ്‌ പ്രശ്ന പരിഹാര മാർഗങ്ങൾ


ഏത് മോഡൽ ബയോഗ്യാസ് പ്ലാന്റ് മേടിച്ചാലും വളരെ നിസാരമായ കുറച്ച് അറിവുകൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ,പ്ലാൻറ്റിനെ സുഗമമായി ആയുഷ്കാലം ഒരു ഉപകാരി ആയി കൂടെ കൊണ്ടു പോകാം.

വല്ലരെ ലളിതമായി പ്രശ്നം പരിഹരിക്കാൻ ഇതാ കുറച്ചു നിർദേശങ്ങൾ.

ഏറ്റവും അധികം അബദ്ധം സംഭവിക്കുന്നത്
പ്ലാൻറ്റിൻറ്റെ   ദഹന പരിധിക് ഉപരി യായി  മാലിന്യം നിക്ഷേപിക്കുബൊഴാണ്  .

ഈ പ്രശ്നം  മനസ്സിലാക്കാൻ ഒരു സാധാരണ വ്യക്തിക്ക്  പറ്റുന്നത് , 2 മാസം കഴിയുമ്പോൾ ആണ് . ആപ്പൊഴെക്കും പ്ലാൻറ്റിൻറ്റെ പ്രവർത്തനം നിലച്ചിരിക്കും . 
prevention is better than cure ,എന്ന് പറയുന്നത്  പോല്ലെ,


പ്രശ്നം രൂക്ഷമാവുന്നതിന് മുന്പേ കണ്ടു പിടിക്കാൻ ചില വഴികൾ ഉണ്ട് .

1. എറ്റവും പ്രധാനം stove കത്തി കൊണ്ടിരിക്കുബൊൾ ഉണ്ടാകുന്ന പുർണമായ നീല നിറത്തിനൊപ്പം മഞ്ഞ കളർ വരുന്നത്
2. കത്തി കോണ്ടിരിക്കുമ്പോൾ ശബ്ദം ഉണ്ടാവുന്നത് .

3. stove ഇടയ്ക്ക് കെട്ടു പോവുക 

4. സ്ളറി  പുർണ്ണ ദഹനം നടക്കുന്ന ഡോ ഡോ എനർജി പ്ലാൻറ്റിൽ നിന്നും വരുന്നത് ഒരു ഈച്ചയെ പോലും ആകർഷിക്കില്ല' .

ഒരു ഈച്ച വന്നാൽ  ഉറപ്പിക്കാം പ്ലൻറ്റിനക്കത്തെ ദഹനം ശരിയല്ല 

5. വീഴുന്ന സ്ളറി പതയ്ക്കുന്നു.

6. സ്ളറിയുടെ കളർ ഇളം ,കടും പച്ച നിറത്തിൽ നിന്നും ചായയുടെ നിറം ആകുന്നു.ഇത് പ്രശ്നം എറ്റവും രൂക്ഷമാവുബാൾ സംഭവിക്കുന്നതാണ് .


  പ്രശ്നങ്ങൾ പരിഹരിക്കുന്ന രീതികൾ , കണ്ടുപിടിക്കുന്ന സമയം അനുസരിച്ച് മൂന്ന് രീതികൾ 

.ആരംഭ ദിശയിൽ


1 .മാലിന്യ നിക്ഷേപ്പം പൂർണ്ണമായും നിർത്തുക

2. ദിവസവും രണ്ട് മൂന്ന് ബകറ്റ് വെള്ളം ഒഴിക്കുക.  അങ്ങനെ ഒരാഴ്ച്ച.

3. stove  കത്തുന്നത് പഴയ പടി അയോ എന്ന് പരിശോധിക്കുക .എങ്കിൽ മാലിന്യ  നിക്ഷേപം തുടങ്ങുക.

രണ്ടാമത്തെ ഘട്ടത്തിൽ 


അഥവാ

പ്രശ്നം കുറച്ചു കൂടി രുക്ഷമാണെങ്കിൽ ,

 2 മണിക്കുർ നേരം പ്ലാൻറ്റിനുള്ളിൽ  ഹോസ്കൂടി വെള്ളം തുറന്ന് വിട്ടുക

 3 - 4 ബക്കറ്റ് ചാണകം ഇടുക ..ഇടുന്ന സമയവും വെള്ളം കൂടെ ഒഴിക്കുക്ക ,

മൂന്നാം ഘട്ടം

പ്രശ്നം എറ്റവും അധികം രൂക്ഷമായാൽ


ഈ സാഹചര്യത്തിൽ മേൽ പറഞ്ഞ നടപടികൾ ഒന്നും ഫലവത്താക്കില്ല .

പ്പാൻറ്റിലെ 90% വെളിയിൽ കളഞ്ഞു വെള്ളം ഒഴിച്ച് അതും കഴിഞ്ഞു  ചാണകം പിന്നെയും ഇടുക .രണ്ടാഴ്ച്ചയ്ക്ക് ശേഷം ഉപയോഗിച്ച് തുടങ്ങുക്ക

ഇത് വെളിയിൽ കളയാൻ ഇന്ന് മാർക്കറ്റിൽ  കിർലോസ്കർ ഇറക്കുന്ന ചോട്ടു എന്ന പബ് (2000 രൂപ) ,ആണ് എറ്റവും അനുയോജ്യം .

എന്താണ് ഇതിൻറ്റെ ശാസ്ത്രം . എന്തിനാണ് ഇത്രയധികം സമയം എടുക്കേണ്ടി വരുന്നത് ?




ബയോഗ്യാസ്‌ പ്ലാന്റ് എറ്റവും നല്ല ഭംഗിയായി പ്രവർത്തിക്കാൻ അതില്ലെ ph -ന്റെ അളവ് 7-8.5 ആകുന്നതാണ് ,

കൂടുതൽ മാലിന്യം വീഴുബൊൾ ഇതിന്റേ  ph  6 ലെക്കൂ താഴും .ബയോഗ്യാസ് ഉൽപാദനം കുറഞ്ഞു  മറ്റ് ഗ്യാസ് കളുടെ ഉൽപാദനം കൂടും .അപ്പാഴയ്ക്ക് Store പ്രശ്നങ്ങൾ കാണിക്കുന്നത് 

വെള്ളത്തിന്റെ ph  7 അന്നെന് അറിയമെല്ലാ . 2 മണിക്കുർ പ്ലാൻറ്റിൽ കൂടീ വെള്ളം തുറന്നു വിടുന്നതിന്റ്റെ പിന്നിലെ രഹസ്യം ഇതാണ് .

പ്രശനം പകുതീ അപ്പോൾ തന്നേ മാറും.

ഇന്നി ഒരൂ 4 ബക്കറ്റ്‌  ചാണകം  ഇതില്ലെക്ക്  ഇടുക്ക ph  പിന്നെയും ഉയരും .

.2 ആഴ്ച ഉപയോഗികാതിരിക്കുക .

പിന്നേ സാവധാനം കുറഞ്ഞ അളവിൽ മാലിന്യം  ഇടുക.

പതുകെ കൂട്ടുക .
 .


ബയോഗ്യാസ് ഉണ്ടാകുന്ന Bacteria 9 ദിവസത്തിൽ ഒരിക്കാൽ ആണ് ഇരട്ടി പെരുക്കുന്നത് . ഇതിൻറ്റെ എണ്ണം കുറയുബൊൾ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് . മാലിന്യം കൂടിയ അളവിൽ പെട്ടന്നു നിക്ഷെപ്പിച്ചാൽ ഇവ നശിക്കും .ഈ സാഹച്ചര്യം ഒഴിവാക്കാൻ ആണ് ഇത് .

Tips 

പ്ലാൻറ്റിലെ ph ൻറ്റെ അളവ് അറിയാൻ  ലാബിലെ ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ ph പേപ്പർ കിട്ടും .ഇതിലെ കളർ കോഡിംഗ് വച്ച് പ്ലാൻറ്റ് ആരോഗ്യം വീണ്ടെടുത്തോ എന്ന് നിസാരമായി അറിയാൻ പറ്റും.

 ഗ്യാസ് നല്ല നീല്ല നിറത്തിൽ തുടർച്ചയായി കത്തുന്ന് ഉണ്ടെങ്കിൽ  ,പ്ലാൻറ്റ് പ്രവർത്തനം പൂർണ്ണ നിലയിലായി എന്ന് മനസ്സിലാക്കാം .
2 മണികൂർ വെള്ളം  തുറന്നു വിടുംമ്പോൾ വെളിയിൽ വരുന്ന വെള്ളത്തിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ ഏറ്റവും നല്ലത് ഹാർഡ്‌വെയർ കടയിൽ കിട്ടുന്ന  Lime പൌഡർ ആണ് . കിലോ 4 രൂപ . ഇത് ചെറുതായി ഇട്ടാൽ എത്ര രൂക്ഷമായ ഗന്ധവും  നിമിഷങ്ങൾക്കുള്ളിൽ മാറും.


പക്ഷേ പ്ലാൻറ്റിൽ ഇത് നിക്ഷേപിച്ചാൽ  പ്ലാൻറ്റിൽ ബയോഗ്യാസിന് അനുകൂല സാഹചര്യം  ഉണ്ടാക്കാൻ മാസങ്ങൾ എടുക്കും.

ഇനി മേൽ പറഞ്ഞ ഒരു കാര്യത്തിനും സമയം നിങ്ങൾക്കില്ലാ എങ്കിലും വഴിയുണ്ട് 


.രണ്ട്  മാസം ഉൽപന്നം ഉപയോഗിക്കാതെ വെയ്ക്കുക .പഴയതിലും ഭംഗിയായി തനിയെ പ്രവർത്തിച്ചു തുടങ്ങും .