logo

logo

പ്ലാൻറ്റ് സ്ഥാപിക്കാൻ ഉള്ള രീതികൾ

പ്ലാൻറ്റ് വയ്ക്കാനുള്ള സ്ഥലം
ഓരോ വീട്ടിലും ഒരോ രീതിയിലാണ് വയ്ക്കുന്നത് എന്ന് പ്രത്യേകം  പറയണ്ടത് ഇല്ലല്ലൊ.


അപ്പോൾ ബയോഗ്യാസ്‌  പ്ലാൻറ്റ് വയ്ക്കുന്ന രീതിയും മാറി വരും .

പ്രധാനമായും ഉപയോഗിക്കാനുള്ള സൗകര്യമാണ് ആണ്‌ ശ്രദ്ധിക്കാനുള്ളത് 

ദിവസവും മാലിന്യം ഇടാൻ ഉള്ള അടുക്കളയൊട് ചേർന്നുള്ള സ്ഥലമാണ്  നല്ലത് .

എന്തെങ്കിലും പ്രശ്നം വന്നാൽ പരിഹരിക്കാൻ ഉള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കാം .

ഇനി സ്ഥലസൗകര്യം കുറവാണെങ്കിൽ മാത്രം സൺഷേഡില്ലൊ , ടെറസിലൊ എത്യേകം വയ്ക്കുന്ന കാര്യം പരിഗണിക്കാം.

എകദേശം 110 cm ചുറ്റള്ളവ് സ്ഥലം മതിയാക്കും പ്ലാൻറ്റ് സ്ഥാപിക്കാൻ.

കഴിവതും കോൺക്രീറ്റ് തറ തിരഞ്ഞെടുക്കുക .

  ഇല്ലെങ്കിൽ മെറ്റൽ പാകിയ തറ .

കുഴിച്ചിടുകയും ചെയ്യാം .

പ്ലാൻറ്റിനോട് ചേർന്നുള്ള സ്ഥലത്താണ് ഫിൽറ്റർ സ്ഥാപിക്കണ്ടത് .

ഫിൽറ്ററിൽ നിന്നും എത്ര ദൂരത്തോട്ടു വേണമെങ്കിലും ബാഗ് മാറ്റി വയ്ക്കാം .ബാഗും  സ്റ്റൗവ്  കഴിവതും അടുത്തു വയ്ക്കാൻ നോക്കുക .

 സ്റ്റൗവ് അധികം കാറ്റടിക്കാത്ത സ്ഥലത്ത് വയ്ക്കുക .

ബാഗ് രണ്ടു രീതിയിൽ വയ്ക്കാം .

സൺഷേഡിൽ വിരിച്ചിടാം , ഇല്ലെങ്കിൽ  ഭിത്തിയിൽ തൂക്കിയിടാം .