logo

logo

end user licence agreement

 
ഡോഡോ എനർജിയിലെക്ക്  സ്വാഗതം!



ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും (“സേവനങ്ങൾ”) ഉപയോഗിക്കുന്നതിന് നന്ദി . സേവനങ്ങൾ നൽകുന്നത്  ഡോഡോ എനർജി tc6/1775(4)  കിഴക്കെ തയ്യിൽ ,  പീറ്റീപീ നഗർ , തിരുവനന്തപുരം ആണ് .
 ഞങ്ങളുടെ ഉല്പനങ്ങൾ ,  സേവനങ്ങൾ ഉപയോഗിക്കുന്നതുവഴി, നിങ്ങൾ ഈ നിബന്ധനകൾ സമ്മതിക്കുന്നു. അവ ശ്രദ്ധാപൂർവ്വം വായിക്കുക.
കസ്റ്റമർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഡോഡോ എനർജിയുമായി കരാറിൽ എർപ്പെട്ട വ്യക്തി അല്ലെങ്കിൽ സ്ഥാപനം ,അല്ലെങ്കിൽ ഒരു ഉത്പന്നം മേടിക്കാൻ അപേക്ഷിച്ച വ്യക്തി, സ്ഥാപനം
  ഉൽപ്പന്നം വാങ്ങിക്കുന്നതിനെ  സംബന്ധിച്ച് .
വീടുകളിൽ ഉണ്ടാകുന്ന മാലിന്യത്തിൻറ്റെ അളവ് പരമ പ്രധാനമാണ് .ഇത് അനുസരിച്ചുള്ള മോഡൽ തിരഞ്ഞെടുക്കുക. വ്യക്തമായ നിർദ്ദേശങ്ങൾക്ക് www.dodoenergy.com സന്ദർശിക്കുക.


പ്രധാനമായും വീടുകളിൽ ഉണ്ടാകുന്ന മാലിന്യത്തിൻറ്റെ അളവും ,  ജൈവ സംസ്കരണിയുടെ അളവും  ആണ് ശ്രദ്ധിക്കാനുള്ളത് .

വേണ്ട മോഡൽ തിരഞ്ഞെടുത്തതിന് ശേഷം പണം 50 % അഡ്വാൻസ് അടയ്ക്കുക .ബാക്കി തുക   ഡെലിവറിക്ക് മുൻപായി അടയ്ക്കുക . വാറ്റ് ,ട്രാൻസ്പോർട്ട് , സ്ഥാപ്പിക്കാൻ ഉള്ള ചാർജുകൾ ശേഷം.

ഞങ്ങളുടെ വാറന്റികളും നിരാകരണങ്ങളും


ഉല്പന്നത്തിന്  6 മാസത്തെ  ലിമിറ്റഡ് വാറന്റി ഉണ്ടായിരിക്കുന്നതാണ് .

 പ്ലാന്റിന് പൂർണമായ സുരക്ഷ ഒരുക്കേണ്ടത് അത് വാങ്ങിക്കുന്നവരുടെ ഉത്തരവാദിത്വം  ആണ് .അത് തൃപ്തികരം ആണെങ്കിൽ മാത്രമെ വാറന്റി ബാധകമാവുകയുള്ളൂ .

കസ്റ്റമർ ഉൽപന്നത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ warranty ബാധകം ആവുന്നതല്ല .

കമ്പനി നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്ലാൻറ് സ്ഥാപിച്ചില്ല എങ്കിലും വാറന്റി
ബാധകം ആവുന്നതല്ല .

ഉൽപ്പന്നത്തിന് ഒപ്പം സൗജന്യമായി തരുന്ന ഉൽപ്പനങ്ങൾക്ക് ഗ്യാരന്റി ഉണ്ടാകുന്നതല്ല.

- അപ്രതീക്ഷിത താമസങ്ങൾ " force majeure ",  തടസങ്ങൾ ഉണ്ടായാൽ ,കമ്പനി ഉപഭോക്താവിനെ കാല താമസം അറിയിക്കും. ,കരാറിൽ തുടരണോ വേണ്ടയോ എന്ന്  തീരുമാനിക്കാം .കമ്പനിക്ക് നിശ്ചിത സമയ പരിധിക്ക് മുമ്പ് ഉൽപന്നം തരാൻ സാധിക്കുന്നില്ലാ, എങ്കിൽ മുഴുവൻ തുകയും തിരിച്ച് നല്കുന്നതാണ് .
ലഭിച്ച ഉൽപന്നതിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ അത് പുർണ്ണമായും മാറ്റി കൊടുക്കാൻ കമ്പനിക്ക് കസ്റ്റമർ സാവകാശം കൊടുക്കേണ്ടതാണ്, എങ്ങനെ, എപ്പോൾ ,ആരെ ഉപയോഗിച്ചു കേടുപാടുകൾ തീർക്കും,  എന്നുള്ളത് പൂർണമായും കമ്പനി തിരുമാനമായിരിക്കും. കസ്റ്റമറിന് സ്വന്തം ആളെ വച്ച് ചെയ്യണം എന്നുണ്ടെങ്കിൽ കമ്പനി നിർദ്ദേശം അനുസരിച്ച് മാത്രം ചെയ്യുക.

ഉൽപന്നം സ്ഥാപിക്കുന്നതിനെ   സംബന്ധിച്ച് 

ഇതിന് മൂന്നു രീതികൾ ഉണ്ട് .

തന്നിരികുന്ന   വിശദീകരണം  / Brochure നോക്കി നിങ്ങൾക്ക് സ്വയം സ്ഥാപിക്കാം .കമ്പനി സൗജന്യമായി  ഒൺലൈൻ  സഹായ നിർദ്ദേശങ്ങൾ തരുന്നതാണ് .

അല്ലായെങ്കിൽ കമ്പനിയുടെ  ആളിന്റെ  മേൽ നോട്ടത്തിൽ നിങ്ങൾക്ക് സ്ഥാപിക്കാം . ചാർജുകൾ ബാധകം .
അതും അല്ലെങ്കിൽ കമ്പനിയുടെ ആൾക്കാർ വന്ന് സ്ഥാപിക്കും. ചാർജുകൾ ബാധകം .കുടുതൽ വിവരങ്ങൾക്ക് www.dodoenergy.com സന്ദർശിക്കുക.

 

ഉൽപന്നം പേറ്റൻ്റ് 2009-ൽ അപേക്ഷിച്ചതാണ് . ഇത് ആരെങ്കിലും 

ലംഘിക്കുന്നുവെന്ന് നിങ്ങൾ കരുതുകയും അത് ഞങ്ങളെ അറിയിക്കാൻ താൽപ്പര്യപ്പെടുകയും ചെയ്യുകയാണെങ്കിൽ, അറിയിപ്പുകൾ സമർപ്പിക്കുന്നതിനെക്കുറിച്ചും www.dodoenergy.com - ൽ കണ്ടെത്താൻ കഴിയും.


Patent application number . 2430/CHE/2009

ഉൽപന്നം ഉപയോഗിക്കുന്നതിനെ സംബന്ധിച്ചു .

'അദ്യത്തെ മുന്നു മാസം .. അല്ലെങ്കിൽ  ആദ്യ മൂന്നു സേവനം സൗജന്യം ആയിരിക്കും. അതിന് ശേഷം തക്കതായ തുക ഈടാക്കുന്നതായിരിക്കും .
ഈ കാലയളവിൽ പറയുന്നതിൽ  കൂടുതൽ മാലിന്യം    നിക്ഷേപിച്ചാൽ, അതിന്റെ കേടുപാടുകൾ തീർക്കാൻ ചാർജ് ഈടാക്കുന്നതാണ് .

ഉൽപന്നത്തിൻറ്റെ വിലയെ സംബന്ധിച്ച് .

വേണ്ട മോഡൽ തിരഞ്ഞെടുത്തതിന് ശേഷം പണം 50 % അഡ്വാൻസ് അടയ്ക്കുക .ബാക്കി തുക   ഡെലിവറിക്ക് മുൻപായി അടയ്ക്കുക .

വാറ്റ് ,ട്രാൻസ്പോർട്ട് , ഉല്പന്നം സ്ഥാപിക്കാൻ ഉള്ള ചാർജുകൾ ഇവ  ശേഷം.

കമ്പനി ഉൽപന്നത്തിൽ പറഞ്ഞിരിക്കുന്ന വിലയിൽ വാറ്റ് ചാർജ്, പാക്കിംഗ് ചാർജ്, ട്രാൻസ്പോർട്ട് ചാർജുകൾ ഉൾപെടുന്നില്ല .

 വിൽക്കുന്ന സാധനങ്ങൾ ഒരു കാരണവശാലും തിരിച്ചെടുക്കുന്നതല്ല .

കരാറിന്റെ കാലാവധി

ഉൽപന്നത്തിന്  ക്വട്ടേഷനിൽ പറഞ്ഞിരിക്കുന്ന വില ഒരു മാസമെ നില നില്ക്കുകയുള്ളു .
കരാറിൽ ഒപ്പിട്ടതിന് ശേഷം വിലയിൽ മാറ്റം വന്നാൽ ,അനുപാതിക മാറ്റം വരുത്താൻ കമ്പനിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ് .

ഉപഭോക്താവിന്റെ ഉത്തരവാദിത്വങ്ങൾ

ഉൽപന്നത്തിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ   എത്രയും വേഗം അറിയിക്കേണ്ട ചുമതല ഉപഭോക്താവിൽ നിക്ഷിപ്തമായിരിക്കുന്നു .

പ്ലാന്റും അനുബന്ധ സാമഗ്രികളും ഉപഭോക്താവിന് ലഭിച്ചു കഴിഞ്ഞാൽ , മൂന്നു മാസത്തിനുള്ളിൽ പ്ലാൻറ്റ് സ്ഥാപിക്കാനുള്ള  നടപടികൾ ഉപഭോക്താവ് കൈക്കൊള്ളേണ്ടതാണ് .

ഇതിൽ വീഴ്ച്ച വരുത്തിയാൽ ആദ്യ മൂന്ന് ഫ്രീ സർവ്വീസ് നഷ്ട്ടപെടുന്നതാണ് . പിന്നീടുള്ള സർവ്വീസുകൾക്ക് പൂർണ്ണമായ  ചാർജ് ബാധകം .

ഉൽപന്നം എറ്റവും മികച്ച നിലയിൽ പ്രവർത്തിക്കാൻ സഹായകരമായ രീതിയിൽ സ്ഥാപിക്കുന്നതിനുള്ള കമ്പനി നിർദ്ദേശം നടപ്പാക്കാൻ ഉപഭോക്താവ് പൂർണ സൗകര്യം ഒരുക്കി തരേണ്ടതാണ്.
ഉൽപന്നത്തെക്കുറിച്ചുള്ള എല്ലാ തർക്കങ്ങളും പരിഹരിക്കേണ്ടത്  തിരുവനന്തപുരം കോടതിയുടെ അധികാര പരിധിക്ക് ഉള്ളിൽ ആകുന്നു