മാലിന്യ സംസ്കരണം വഴി അന്തരീക്ഷ - ജല -വായു -പ രിസര -മലിനീകരണം കുറയ്ക്കുക -തദ്വാരാ "ഒരു പുതിയ മാലിന്യ മുക്ത ഇന്ത്യയെ വളർത്തിക്കൊണ്ടുവരിക"
എത്രയും വേഗം കൂടുതൽ ഭവനങ്ങളിൽ ബയോഗ്യാസ് പ്ലാന്റ് എത്തിക്കുക അതുവഴി നാട്ടിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കുക എന്നതാണ് ഡോഡോ എനർജി കമ്പനിയുടെ പരമപ്രധാനമായ ലക്ഷ്യം.
ഈ ലക്ഷ്യപ്രാപ്തിക്കായി ജൈവ സംസ്കരണ പ്ലാന്റിന്റെ സ്ഥാപനവും (' ഇൻസ്റ്റലേഷൻ ) സംരക്ഷണവും പ്രശ്ന പരിഹാരങ്ങളും ( തകരാറുകൾ) എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ലളിതമായി വിശദീകരിക്കുകയാണ് ഇവിടെചെയ്യുന്നത്.
താങ്കൾ ഡോഡോ എനർജി
സൊല്യൂഷൻസിൽ നിന്നും ബയോഗ്യാസ് പ്ലാന്റ് സിസ്റ്റം വാങ്ങുമ്പോൾ താങ്കൾക്ക് ലഭിക്കുന്ന ഉല്പന്നത്തിൽ അടങ്ങിയിരിക്കുന്നത്
സൊല്യൂഷൻസിൽ നിന്നും ബയോഗ്യാസ് പ്ലാന്റ് സിസ്റ്റം വാങ്ങുമ്പോൾ താങ്കൾക്ക് ലഭിക്കുന്ന ഉല്പന്നത്തിൽ അടങ്ങിയിരിക്കുന്നത്
ഒന്ന് - ബയോഡൈജസ്റ്റർ (ജൈവ സംസ്ക്കരണി )
രണ്ട് -ബയോഫിൽറ്റർ ( വാതകത്തെ ശുദ്ധികരിക്കുന്നത് )
മൂന്ന് - ഗ്യാസ് ശേഖരിച്ച് വയ്ക്കുന്ന ബാഗ്
നാല് - സറ്റൗവ്
ഇവയോടൊപ്പം 15 മീറ്റർ ഹോസ്, ഏതാനും ക്ലി്പ്പുകൾ, റബ്ബർവെയ്ററുകൾ, സിസ്റ്റം ഘടിപ്പിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ ഇവയാണ്.
ഇതോടൊപ്പം അനുബന്ധ സാമഗ്രികളായ ബെല്ലോ കവറിംഗ്, സ്ലറി സൂക്ഷിക്കുന്നതിനാവശ്യമായ കിറ്റ് ഇവയും ലഭ്യമാണ്.
ഡോഡോ കമ്പനിയുടെ ഉല്പന്നം മൂന്നു വ്യത്യസ്ത ' രീതിയിൽ ലഭ്യമാണ്
ഒന്ന് -
2 -4 അംഗങ്ങൾ ഉള്ള കുടുംബത്തിന് അനുയോജ്യമായത് 500 litre digester- 20000/- രൂപാ
രണ്ട് - 5-6 അംഗങ്ങൾ ഉള്ള കുടുംബത്തിന് അനുയോജ്യമായത് - 25000/- (700 litre digester )രൂപാ
മൂന്ന് - 6 - 8 അംഗങ്ങൾ ഉള്ള കുടുംബത്തിന് അനുയോജ്യമായത് - 30000/-(1000 litre digester ) രൂപാ
ഇതിനോടൊപ്പം 5% മൂല്യവർദ്ധിത നികുതി (വാറ്റ് ) നൽകേണ്ടതാണ്.
ട്രാൻസ്പോർട്ടേഷൻ ചാർജ് Rs.1 500/- എകദേശം . ഉപഭോക്താവ് സ്വന്തം ചെലവിൽ ഉല്പന്നം പാഴ്സൽ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
ലഘുലേഖയിലെ (Brochure) നിർദ്ദേശപ്രകാരം സ്വന്തം പ്ലംബറുടെ സഹായത്തോടെ ഉപഭോക്താവിനു ജൈവ സംസ്ക്കരണിയുടെ
( ബയോഗ്യാസ് പ്ലാന്റ് ) സ്ഥാപിക്കൽ (ഇൻസ്റ്റലേഷൻ ) നടത്താവുന്നതാണ് .
( ബയോഗ്യാസ് പ്ലാന്റ് ) സ്ഥാപിക്കൽ (ഇൻസ്റ്റലേഷൻ ) നടത്താവുന്നതാണ് .
അഥവാ ഡോഡോ കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധന്റെ മേൽനോട്ടത്തിൽ ചെയ്യുകയാണ് എങ്കിൽ 750/- രൂപായും
അഥവാ മുഴുവൻ സ്ഥാപനവും (ഇൻസ്റ്റലേഷൻ ) ഡോഡോ കമ്പനിയുടെ വിദഗ്ദ്ധർ തന്നെ ചെയ്യുകയാണെങ്കിൽ
2500/- രൂപായും ചാർജ് ഈടാക്കുന്നതായിരിക്കും. ദൂരം മാറുന്നതിന് അനുസരിച്ച് ചാർജിൽ മാറ്റങ്ങൾ ഉണ്ടാകും .
2500/- രൂപായും ചാർജ് ഈടാക്കുന്നതായിരിക്കും. ദൂരം മാറുന്നതിന് അനുസരിച്ച് ചാർജിൽ മാറ്റങ്ങൾ ഉണ്ടാകും .
ആദ്യ മൂന്നു സേവനങ്ങൾ (Services) കമ്പനി സൗജന്യമായി ചെയ്തു തരുന്നതായിരിക്കും. മൂന്നു മാസത്തിനുള്ളിൽ , ഈ കാലാവധിക്കുള്ളിൽ സംഭവിക്കുന്ന എല്ലാ തകരാറുകളും പരിഹരിക്കപ്പെടുന്നതും ആവശ്യമെങ്കിൽ മാറ്റി നൽകപ്പെടുന്നതുമായിരിക്കും.
തുടർ സേവനങ്ങൾക്ക് ഒരു തവണ സാങ്കേതിക വിദഗ്ദ്ധന്റെ സന്ദർശനത്തിന് കുറഞ്ഞത് 750/- രൂപ എന്ന രീതിയിൽ ഈടാക്കപ്പെടുന്നതുമായിരിക്കും.